Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Life Passenger

നഴ്സുമാർ മാലാഖമാരായി, വിമാനത്തിലെ സഹയാത്രികന് പുതുജീവിതം

ദു​​​ബാ​​​യ്: കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു ദു​​​ബാ​​​യി​​​ലേ​​​ക്ക് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്തി​​​ൽ സ​​​ഞ്ച​​​രി​​​ച്ച ര​​​ണ്ട് ന​​​ഴ്സു​​​മാ​​​ർ മ​​​ര​​​ണ​​​ത്തി​​​ലേ​​​ക്കു വ​​​ഴു​​​തി​​​വീ​​​ണ സ​​​ഹ​​​യാ​​​ത്രി​​​ക​​​ന്‍റെ ജീ​​​വ​​​ൻ ര​​​ക്ഷി​​​ച്ചു.

വ​​​യ​​​നാ​​​ട് സ്വ​​​ദേ​​​ശി അ​​​ഭി​​​ജി​​​ത് ജീ​​​സ്(26), ചെ​​​ങ്ങ​​​ന്നൂ​​​ർ അ​​​ജീ​​​ഷ് നെ​​​ൽ​​​സ​​​ൺ(29) എ​​​ന്നി​​​വ​​​ർ യു​​​എ​​​ഇ​​​യി​​​ൽ ല​​​ഭി​​​ച്ച പു​​​തി​​​യ ജോ​​​ലി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കാ​​​നാ​​​ണ് എ​​​യ​​​ർ അ​​​റേ​​​ബ്യ​​​യു​​​ടെ 3എ​​​ൽ128 ഫ്ലൈ​​​റ്റി​​​ൽ ക​​​യ​​​റി​​​യ​​​ത്. വി​​​മാ​​​നം പു​​​റ​​​പ്പെ​​​ട്ട​​​ശേ​​​ഷം ത​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം സീ​​​റ്റി​​​ലി​​​രു​​​ന്ന ഒ​​​രാ​​​ൾ ശ്വ​​​സി​​​ക്കാ​​​ൻ ബു​​​ദ്ധി​​​മു​​​ട്ടു​​​ന്ന​​​തു ക​​​ണ്ടു.

ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തി​​​ന്‍റെ ല​​​ക്ഷ​​​ണ​​​ങ്ങ​​​ളാ​​​ണെ​​​ന്നു തി​​​രി​​​ച്ച​​​റി​​​ഞ്ഞ ഇ​​​രു​​​വ​​​രും ആ ​​​വ്യ​​​ക്തി​​​ക്കു സി​​​പി​​​ആ​​​ർ ന​​​ൽ​​​കി. പി​​​ന്നീ​​​ട് വി​​​മാ​​​ന​​​ത്തി​​​ലെ ക്രൂ​​​വി​​​നെ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ചു. ഇ​​​തി​​​നി​​​ടെ, ഡോ. ​​​ആ​​​രി​​​ഫ് അ​​​ബ്ദു​​​ൾ ഖാ​​​ദ​​​ർ എ​​​ന്ന ആ​​​ളും സ്വ​​​യം പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി സ​​​ഹാ​​​യ​​​ത്തി​​​നെ​​​ത്തി.

പ​​​ൾ​​​സും ശ്വാ​​​സ​​​ഗ​​​തി​​​യും സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ലാ​​​കു​​​ന്ന​​​തു വ​​​രെ സി​​​പി​​​ആ​​​ർ തു​​​ട​​​ർ​​​ന്ന​​​താ​​​യും സാ​​​ധാ​​​ര​​​ണ ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​വ​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തി​​​നു​​​ണ്ടാ​​​യ സ​​​ന്തോ​​​ഷം സ​​​മൂ​​​ഹ​​​ത്തി​​​ൽ ന​​​ഴ്സു​​​മാ​​​രു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തെ​​​ക്കു​​​റി​​​ച്ച് കൂ​​​ടു​​​ത​​​ൽ ഓ​​​ർ​​​മ​​​പ്പെ​​​ടു​​​ത്താ​​​ൻ ഇ​​​ട​​​യാ​​​ക്കി​​​യെ​​​ന്ന് ഇ​​​രു​​​വ​​​രും പ്ര​​​തി​​​ക​​​രി​​​ച്ചു. തു​​​ട​​​ർ​​​ന്ന് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ മെ​​​ഡി​​​ക്ക​​​ൽ സം​​​ഘം ഇ​​​ദ്ദേ​​​ഹ​​​ത്തെ പ​​​രി​​​ശോ​​​ധി​​​ച്ചു.

Latest News

Corehub Up